Gulf
യുഎഇയിൽ ഇറാന്റെ ആക്രമണം; പാർപ്പിട സമുച്ചയത്തിന് മുകളിൽ ഡ്രോൺ പതിച്ചു

യുഎഇയിൽ ഇന്ന് പുലർച്ചെ ഇറാന്റെ ആക്രമണം. ദുബൈ ക്രീക്ക് ഹാർബറിന് സമീപമുള്ള പാർപ്പിട സമുച്ചയത്തിന് മേൽ ഡ്രോൺ പതിച്ചു. ആക്രമണത്തിന് പിന്നാലെ കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ആർക്കും പരുക്കുകളില്ലെന്ന് ദുബൈ അധികൃതർ വ്യക്തമാക്കി
അതേസമയം ഇറാന് വേണ്ടി ചാരവൃത്തി നടത്തിയതിന് ബഹ്‌റൈനിൽ നാല് പേർ അറസ്റ്റിലായി. ഐആർജിസിക്ക് വേണ്ടി ചാരവൃത്തി നടത്തിയതിനും തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ചിത്രം പകർത്തിയതിനുമാണ് നാല് ബഹ്‌റൈൻ പൗരൻമാരെ അറസ്റ്റ് ചെയ്തത്.
ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾക്കെതിരെ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കിയിരുന്നു. അതേസമയം ഇറാനിൽ യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് പ്രമേയത്തിൽ പരാമർശമില്ല. ബഹ്‌റൈനാണ് പ്രമേയം അവതരിപ്പിച്ചത്.


