Gulf

ഗൾഫിൽ യുദ്ധഭീതി വിതച്ച് ഇറാന്റെ പ്രത്യാക്രമണം; കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ഡ്രോൺ-മിസൈൽ വർഷം

കുെവൈറ്റ് സിറ്റി: ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി, കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ സൈന്യം ശക്തമായ പുതിയ ആക്രമണങ്ങൾ നടത്തി. കുവൈറ്റിലെ യുഎസ് സൈന്യത്തിന്റെ പ്രധാന ആയുധശേഖരങ്ങൾ സ്ഥിതി ചെയ്യുന്ന ക്യാമ്പ് അൽ-അദീരി (Camp al-Adiri), അലി അൽ-സലേം (Ali al-Salem) വ്യോമസേനാ താവളം എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ.

​അമേരിക്ക തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾക്കും അന്താരാഷ്ട്ര കരാറുകളുടെ ലംഘനത്തിനുമുള്ള മറുപടിയാണ് ഈ പ്രത്യാക്രമണമെന്നാണ് ഇറാൻ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കുവൈറ്റിലെ താവളങ്ങളിലെ യുഎസ് ആയുധപ്പുരകളും സൈനികർ താമസിക്കുന്ന ഷെൽട്ടറുകളും തകർത്തതായി ഇറാൻ അവകാശപ്പെട്ടു.

​ആക്രമണത്തെ തുടർന്ന് കുവൈറ്റ് തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ (Air defence systems) സജ്ജമാക്കുകയും ഇറാൻ വിക്ഷേപിച്ച നിരവധി മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുകയും ചെയ്തു. യുഎസ്-ഇറാൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചതോടെ മേഖലയിലെ സുരക്ഷാ ആശങ്കകൾ വർദ്ധിച്ചിരിക്കുകയാണ്. 

See also  യുഎഇയിൽ നേരിയ ഭൂകമ്പം; ഷാർജയിലെ ഖോർഫക്കാനിൽ പ്രകമ്പനം അനുഭവപ്പെട്ടു

Related Articles

Back to top button