Kerala

പാലക്കാട് ഹോട്ടൽ വ്യവസായി സിപിഎം സ്വതന്ത്ര സ്ഥാനാർഥിയാകും; കയ്യെത്തും ദൂരത്തുള്ള എംഎൽഎ ആകുമെന്ന് റസാഖ്

പാലക്കാട് എൻ എം ആർ റസാഖ് എൽഡിഎഫിന്റെ സ്ഥാനാർഥിയാകും. സ്വതന്ത്ര സ്ഥാനാർഥിയായാണ് റസാഖ് മത്സരിക്കുക. കയ്യെത്തും ദൂരത്തുള്ള എംഎൽഎ ആയിരിക്കും താനെന്ന് റസാഖ് പറഞ്ഞു. പാലക്കാട് എൽഡിഎഫിന് വളക്കൂറുള്ള മണ്ണാണ്. പാർട്ടി നിർദേശത്തിന് അനുസരിച്ച് പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഹോട്ടൽ വ്യവസായി ആണ് എൻ എം ആർ റസാഖ്. ഹോട്ടൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. പി സരിനെ ഇത്തവണ പാലക്കാട് പരിഗണിച്ചില്ല. കഴിഞ്ഞ തവണ സരിൻ ആണ് പാലക്കാട് സിപിഎമ്മിനായി മത്സരിച്ചത്

റസാഖുമായി സിപിഎം ജില്ലാ നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു. റസാഖ് സമ്മതം അറിയിച്ചതോടെ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തെ തീരുമാനം അറിയിക്കുകയായിരുന്നു.
 

See also  നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് സ്ഥലം മാറ്റം; പുതിയ ചുമതല പത്തനംതിട്ട കലക്ടറേറ്റിൽ

Related Articles

Back to top button