Gulf

ഹോളിഡേമേക്കേഴ്‌സ് ഡോട്ട് കോമിന്റെ ബ്രാന്റ് അംബാസഡറായി മിഥുന്‍ രമേശ് പ്രവര്‍ത്തിക്കും

ദുബൈ: ഹോളിഡേമേക്കേഴ്‌സ് ഡോട്ട് കോമിന്റെ ബ്രാന്റ് അംബാസഡറായി മിഥുന്‍ രമേശിനെ നിയമിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. യുഎഇയിലെ ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് ഹോളിഡേമെയ്‌ക്കേഴ്‌സ് ഡോട്ട് കോം. സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അഫി അഹമ്മദ്, ജനറല്‍ മാനേജര്‍ സഫീര്‍ മഹമൂദ്, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷെഹ്സാദ്, ഹോളിഡേ മേക്കേഴ്സ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സന്ദീപ് രാജ്വാദേ എന്നിവര്‍ ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മിഥുന്‍ രമേശിനെ നിയമിച്ചതായി വ്യക്തമാക്കിയത്.

യുഎയില്‍ ഏറെ പ്രിയങ്കരനായ അവതാരകനാണ് പ്രശസ്ത നടനും ജനപ്രിയ ആര്‍ജെയുമായ മിഥുനെന്നും ഗ്രൂപ്പുമായി മിഥുന്‍ രമേശ് സഹകരിക്കുന്നത് ഹോളിഡേ മേക്കേഴ്സിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് സഹായകമാകുമെന്ന് കരുതുന്നതായും ഗ്രൂപ്പ് ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു. ഹോളിഡെമേക്കേഴ്‌സ് ഡോട്ട്‌കോമിന്റെ മുഖമെന്ന നിലയില്‍ വിവിധ പ്രൊമോഷന്‍ പ്രോജക്റ്റുകളില്‍ മിഥുന്‍ രമേശ് ഇനി ഭാഗമാകുമെന്നും ചെയര്‍മാന്‍ വെളിപ്പെടുത്തി.

The post ഹോളിഡേമേക്കേഴ്‌സ് ഡോട്ട് കോമിന്റെ ബ്രാന്റ് അംബാസഡറായി മിഥുന്‍ രമേശ് പ്രവര്‍ത്തിക്കും appeared first on Metro Journal Online.

See also  എയർ കാർഗോയെ മറയാക്കി 1.2 ടൺ ലഹരി മരുന്ന് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് തകർത്തു

Related Articles

Back to top button