Gulf

യുഎയില്‍ ഇന്ന് മഴക്ക് സാധ്യത

അബുദാബി: യുഎഇയില്‍ ഇന്ന് മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലും വടക്കന്‍ മേഖലയിലുമാവും മഴ പെയ്യുക. മിക്ക സ്ഥലങ്ങളിലും പൊതുവില്‍ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

വെള്ളിയാഴ്ച രാവിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളിലുള്ളവര്‍ റോഡില്‍ ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ കടുത്ത ജാഗ്രത പാലിക്കേണ്ടതാണ്. നേരിയ തോതിലോ, മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്. കാറ്റിന്റെ പരമാവധി വേഗം ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

The post യുഎയില്‍ ഇന്ന് മഴക്ക് സാധ്യത appeared first on Metro Journal Online.

See also  ഇസ്രായേലിന്റെ അല്‍ അഖ്‌സ, സിറിയ നിയമലംഘനങ്ങളെ വിമര്‍ശിച്ച് സഊദി

Related Articles

Back to top button