Health

മാംസം കഴിച്ചാൽ ആയുസ് കുറയുമോ; പുതിയ പഠനം പറയുന്നത് ഇങ്ങനെ

മാംസം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ചീത്തയോ എന്നതിൽ പലപ്പോഴും സംശയം ശക്തമാണ്. എന്നാൽ‌ പുതിയതായി പുറത്തു വന്ന പഠനം ഇതിന് കൃത്യമായി ഉത്തരം നൽകിയിരിക്കുകയാണ്. ക്യാനഡയിലെ മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് പ‍ഠനം പറയുന്നത്. ഇറച്ചി കൂടുതലായി കഴിക്കുന്നത് മരണ സാധ്യത വർധിപ്പിക്കില്ലെന്നും വ്യക്തമാക്കുന്നു. 19 വയസിന് മുകളിലുള്ള 16,000 പേരിലാണ് പഠനം നടത്തിയത്. അപ്ലൈഡ് ഫിസിയോളജി, ന്യൂട്രീഷ്യന്‍ ആന്‍ഡ് മെറ്റബോളിസം എന്ന പിയര്‍ റിവ്യൂഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

മൃഗങ്ങളിൽ നിന്നും സസ്യങ്ങളിൽ നിന്നുമുള്ള പ്രോട്ടീൻ കൂടുതൽ കഴിക്കുന്നത് മരണസാധ്യത വർധിപ്പിക്കുമോ? ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് ഡയറ്റുമായി ബന്ധമുണ്ടോ? എന്നിവയാണ് പരിശോധിച്ചത്. ഇതിൽ നിന്നും മാംസം കഴിക്കുന്നത് മരണനിരക്ക് വർധിപ്പിക്കില്ലെന്ന് വിദഗ്ധർ പറയുന്നു. ഇറച്ചി കൂടുതല്‍ കഴിക്കുന്നവരില്‍ കാന്‍സര്‍ കാരണമുള്ള മരണനിരക്ക് കുറവുള്ളതായും ഗവേഷകര്‍ കണ്ടെത്തി.

The post മാംസം കഴിച്ചാൽ ആയുസ് കുറയുമോ; പുതിയ പഠനം പറയുന്നത് ഇങ്ങനെ appeared first on Metro Journal Online.

See also  ജമ്മു കശ്മീരില്‍ പടരുന്ന അജ്ഞാത രോഗം വൈറസോ ബാക്ടീരിയയോ അല്ല; വെളിപ്പെടുത്തലുമായി ആരോഗ്യ വിദഗ്ധര്‍

Related Articles

Back to top button