Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്; പവന് 40 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. പവന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,320 രൂപയിലെത്തി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 9290 രൂപയായി

18 കാരറ്റ് സ്വർണം ഗ്രാമിന് 7675 രൂപയിൽ തുടരുകയാണ്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 124 രൂപയിൽ തുടരുകയാണ്.

രാജ്യാന്തരതലത്തിൽ സ്വർണവിലയിൽ ഉയർച്ചയാണ് കാണുന്നത്. ഔൺസിന് 3343 ഡോളറിൽ നിന്ന് 3351 ഡോളറിലേക്ക് എത്തി. രാജ്യാന്തര വില ഉയരുന്നത് വരും ദിവസങ്ങളിൽ കേരളത്തിലും പ്രതിഫലിച്ചേക്കുമെന്നാണ് വിവരം.

See also  കുട്ടനാട്ടിൽ എൽഡിഎഫിനായി തോമസ് കെ തോമസ് തന്നെ ഇറങ്ങും; എൻഡിഎ സ്ഥാനാർഥിയായി തുഷാർ എത്തിയേക്കും

Related Articles

Back to top button