Kerala

യൂണിവേഴ്‌സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചെന്ന് പരാതി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികൾ മർദിച്ചതായി പരാതി. കോളേജിലെ യൂണിയൻ റൂമിൽ കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി

എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൂവച്ചൽ സ്വദേശി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്

രണ്ട് കാലിലും വിരലുകൾ ഇല്ലാത്തതും ഒരു കാലിന് സ്വാധീനക്കുറവ് ഉള്ളയാളുമാണ് മൂന്നാം വർഷ വിദ്യാർഥിയായ അനസ്. തോരണം കെട്ടാനും കൊടി കെട്ടാനും തന്നോട് ആവശ്യപ്പെട്ടെന്നും കാലിന് സുഖമില്ലാത്തതിനാൽ മരത്തിൽ കയറാൻ പറ്റില്ലെന്ന് പറഞ്ഞപ്പോഴായിരുന്നു മർദനമെന്നും അനസ് പറയുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകൻ കൂടിയാണ് അനസ്.

See also  ഈ വിജയം നിങ്ങളുടേത് കൂടിയാണ്; പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകുമെന്ന് പ്രിയങ്ക ഗാന്ധി

Related Articles

Back to top button