Kerala

ആലുവ പോലീസ് സ്‌റ്റേഷനിൽ നിന്നും പോക്‌സോ കേസ് പ്രതിയായ 22കാരൻ രക്ഷപ്പെട്ടു

പോലീസ് സ്‌റ്റേഷനിൽ നിന്നും പ്രതി രക്ഷപ്പെട്ടു. ആലുവ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. പോക്‌സോ കേസ് പ്രതിയാണ് രക്ഷപ്പെട്ടത്.

എറണാകുളം മൂക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്. പോലീസ് സ്‌റ്റേഷന്റെ മുകളിലത്തെ നിലയിലെ ഡോറിന്റെ വാതിൽ തുറന്നാണ് ഇയാൾ രക്ഷപ്പെട്ടത്.

പോക്‌സോ കേസിൽ പ്രതിയായ 22കാരനെ ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

See also  വയനാട് കാട്ടിക്കുളത്ത് പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 85 പേർക്ക് പരുക്ക്

Related Articles

Back to top button