Kerala

നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരാമർശം

മരിച്ച എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഒക്ടോബർ 15ന് കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ പരാമർശം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രക്തക്കറയുടെ പരാമർശമില്ല.

നവീൻ ബാബുവിന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്നാണ് പോലീസ് സിബിഐ അന്വേഷണത്തെ എതിർത്തു കൊണ്ട് ഹൈക്കോടതിയെ അറിയിച്ചത്. പിപി ദവ്യ മേലുദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീൻ തൂങ്ങിമരിച്ചത്. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു

എന്നാൽ കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകമെന്നതിന്റെ സൂചനയൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

The post നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരാമർശം appeared first on Metro Journal Online.

See also  മഴ മുന്നറിയിപ്പിൽ മാറ്റം: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, നാല് ദിവസം മഴ തുടരും

Related Articles

Back to top button