Kerala

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; കെഎം ഷാജി പറഞ്ഞതിനെ പിന്തുണച്ച് ഇടി മുഹമ്മദ് ബഷീർ

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ. വഖഫ് ചെയ്തതിന് രേഖകളുണ്ട്. ഇടതുപക്ഷ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല

വഖഫ് ഭൂമിയാണെന്ന സത്യം നിലനിർത്തി പ്രശ്‌നപരിഹാരത്തിന് സർക്കാർ തയ്യാറാകണം. വിഷയത്തിൽ പ്രതിപക്ഷ നേതാവുമായി ഏറ്റുമുട്ടലിനില്ല. മുനമ്പം വിഷയത്തിൽ കെഎം ഷാജി പറഞ്ഞത് വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു

മുനമ്പം വിഷയത്തിൽ ലീഗിന് ഒറ്റ അഭിപ്രായം മാത്രമേയുള്ളുവെന്നും അത് സാദിഖലി തങ്ങൾ പറഞ്ഞതാണെന്നുമായിരുന്നു പികെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രസംഗത്തിൽ പലരും പലതും പറയും. അത് പാർട്ടി നിലപാടല്ല എന്ന് ഷാജിയെ തള്ളിക്കൊണ്ട് സാദിഖലി തങ്ങളും പ്രതികരിച്ചു.

See also  വയനാട് പുനരധിവാസം: പുറത്തുവിട്ട പട്ടിക അന്തിമമല്ല; പരാതി നൽകാൻ 15 ദിവസം സമയമുണ്ടെന്ന് മന്ത്രി കെ രാജൻ

Related Articles

Back to top button