Kerala

വടക്കാഞ്ചേരി-കുന്നംകുളം റോഡിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി

വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി. ഇന്ന് രാവിലെയാണ് അപകടം.

വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരികയായിരുന്നു പിക്കപ് വാൻ. കുണ്ടന്നൂർ മുട്ടിക്കൽ റേഷൻ കടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് മുറിഞ്ഞ് റോഡിലേക്ക് ചരിഞ്ഞു.

വൈദ്യുതി ലൈനുകളും റോഡിലേക്ക് ചാഞ്ഞു. ഇതോടെ വൈദ്യുതി ഓഫ് ചെയ്ത് അപകട ഭീഷണി ഒഴിവാക്കുകയായിരുന്നു

The post വടക്കാഞ്ചേരി-കുന്നംകുളം റോഡിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി appeared first on Metro Journal Online.

See also  ​'തൊപ്പി' ഗ്യാങ്ങിനെതിരെ ഡിജിപിയുടെ അന്വേഷണ ഉത്തരവ്; നേരിടുന്നത് പോക്‌സോ, മയക്കുമരുന്ന് അടക്കമുള്ള ഗുരുതര കുറ്റങ്ങൾ

Related Articles

Back to top button