Kerala
പുതുക്കാട് നടുറോഡിലിട്ട് യുവതിയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു; കുത്തേറ്റത് ഒമ്പത് തവണ

തൃശ്ശൂർ പുതുക്കാട് യുവതിയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു. കൊട്ടേക്കാട് സ്വദേശി ബബിതക്കാണ് കുത്തേറ്റത്. ആക്രമണം നടത്തിയ കേച്ചേരി സ്വദേശി ലെസ്റ്റിൻ പോലീസിൽ കീഴടങ്ങി.
ഒമ്പത് കുത്തുകളേറ്റ് ഗുരുതരമായി പരുക്കേറ്റ ബബിതയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പുതുക്കാട് ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണം.
ബബിതയും ലെസ്റ്റിനും കുറച്ചുകാലമായി വേർപിരിഞ്ഞ് കഴിയുകയാണ്. നേരത്തെയും ബബിതയുടെ പരാതിയിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
The post പുതുക്കാട് നടുറോഡിലിട്ട് യുവതിയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു; കുത്തേറ്റത് ഒമ്പത് തവണ appeared first on Metro Journal Online.