Kerala

പിണറായിയിൽ കോൺഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കനാൽക്കര സ്വദേശി വിപിൻ രാജ് ആണ് അറസ്റ്റിലായത്. കോഴൂർകനാലിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു

പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ഓഫീസിന് തീയിട്ടത്. ഓഫീസിലെ സിസിടിവികൾ അക്രമികൾ എടുത്തു കൊണ്ട് പോയിരുന്നു. കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിനാണ് തീയിട്ടത്.

സംഭവത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെ സുധാകരൻ രംഗത്തുവന്നിരുന്നു. സിപിഎമ്മിന്റെ ഓഫീസുകൾ പൊളിക്കാൻ കോൺഗ്രസിന്റെ പത്ത് പിള്ളേർ മതിയെന്നായിരുന്നു സുധാകരന്റെ വെല്ലുവിളി.

See also  അതുല്യയുടെ ദുരൂഹ മരണം; അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി

Related Articles

Back to top button