Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് ഇന്ന് 600 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് ഇന്ന് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,640 രൂപയായി

പവന് ഇന്നലെ 120 രൂപയാണ് വർധിച്ചത്. ദിവസങ്ങൾക്ക് ശേഷം സ്വർണവില ഇന്നലെ വീണ്ടും 57,000 കടന്നിരുന്നു. ഒരു ഗ്രാമിന് ഇന്ന് 75 രൂപയാണ് വർധിച്ചത്. ഗ്രാമിന്റെ വില 7205 രൂപയായി

ഒരു ഗ്രാം 18 കാരര്ര് സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയർന്ന് 5950 രൂപയായി. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു ഗ്രാം ഹാൾ മാർക്ക് വെള്ളിയുടെ വില മൂന്ന് രൂപ ഉയർന്ന് 103 രൂപയായി.

See also  മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: നേതൃത്വത്തെ വിമർശിച്ച് കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്റ്ററുകൾ

Related Articles

Back to top button