Kerala

പോത്തൻകോട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശി തങ്കമണിയാണ്(69) മരിച്ചത്.

സഹോദരന്റെ വീടിന്റെ പുറകിലായാണ് മൃതദേഹം കണ്ടെത്തിയത്. മംഗലപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്നാണ് സംശയിക്കുന്നത്.

മുഖത്ത് മുറിവിന്റെ പാടുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലും ആയിരുന്നു. കാതിലെ കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്.

The post പോത്തൻകോട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം appeared first on Metro Journal Online.

See also  വിതുരയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു

Related Articles

Back to top button