Kerala

വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, ഇവരുടെ മകൾ അശ്വതി, അശ്വതിയുടെ മൂന്ന് കുട്ടികൾ എന്നിവരാണ് മരിച്ചത്. 

അശ്വതിയുടെ ഭർത്താവിന്റെ ആത്മഹത്യയുടെ പേരിൽ ബന്ധുക്കൾ കുറ്റപ്പെടുത്തിയതിലുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. രണ്ട് മാസം മുമ്പാണ് മകന്റെ ചികിത്സക്കെന്ന പേരിൽ വടുതല കർഷക റോഡിൽ തിരുവനന്തപുരം സ്വദേശി ശ്രീകുമാരി വീട് വാടകയ്ക്ക് എടുത്തത്

രണ്ട് ദിവസമായി ഇവരെ കുറിച്ച് വിവരം ഒന്നുമില്ലാത്തതിനാൽ വിദേശത്തുള്ള വീട്ടുടമയുടെ ബന്ധു വന്ന് പരിശോധിക്കുകയായിരുന്നു. ശ്രീകുമാരിയെയും അശ്വതിയെയും തൂങ്ങിയ നിലയിലും കുട്ടികൾ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 14, 15 വയസ്സുള്ള ആൺകുട്ടികളും രണ്ട് വയസുള്ള പെൺകുട്ടിയുമാണ് മരിച്ച കുട്ടികൾ.
 

See also  ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനിലയിലായി; പ്ലസ് ടു വിദ്യാർഥി ഐസിയുവിൽ

Related Articles

Back to top button