Kerala

സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ നിന്ന് പാത്രങ്ങളും ഇരുമ്പും മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിലെ ഷെഡിൽ നിന്നും പഴയ പാത്രങ്ങളും പഴയ ഇരുമ്പും മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാളത്തുംഗൽ സ്വദേശി അരുൺ, ചകിരിക്കട സ്വദേശി ഷംനാദ് എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് ഗോപിയുടെ കൊല്ലം മാടൻനടയിലുള്ള കുടുംബവീട്ടിലാണ് ചൊവ്വാഴ്ച മോഷണം നടന്നത്

ഇവിടെ സ്ഥിരമായി ആൾ താമസമില്ല. സുരേഷ് ഗോപിയുടെ സഹോദരപുത്രൻ ആഴ്ചയിൽ ഒരിക്കൽ വന്നുപോകാറാണ് പതിവ്. ഇന്നലെ വൈകിട്ട് വീട്ടിലെത്തിയപ്പോൾ ഷെഡിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കെട്ടുകളാക്കി വെച്ചത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് രണ്ട് യുവാക്കൾ പരിസരത്ത് ഏറെ നേരം നിൽക്കുന്നതായി കണ്ടത്

ഇവർ നേരത്തെയും വീട്ടുപരിസരത്ത് വന്നുപോയതായി പറയുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.

The post സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ നിന്ന് പാത്രങ്ങളും ഇരുമ്പും മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ appeared first on Metro Journal Online.

See also  മലപ്പുറത്ത് സ്‌കൂളിന് അവധി പ്രഖ്യാപിച്ച 'കലക്ടര്‍' 17കാരന്‍; ഉപദേശിച്ചും താക്കീത് നല്‍കിയും വിട്ടയച്ച് പോലീസ്

Related Articles

Back to top button