വീണ്ടും ന്യൂനമര്‍ദ്ദം; മഴയുണ്ടാകും അലേര്‍ട്ടില്ല

മഞ്ഞുപെയ്യേണ്ട കാലത്ത് കേരളത്തില്‍ മഴ പെയ്യുകയാണ്. കാലാവസ്ഥാ വ്യതിയാനമാണോ അതോ മറ്റെന്തെങ്കിലും പ്രതിഭാസമാണോയെന്ന് വ്യക്തതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്നും കേരളത്തില്‍ മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരുമെങ്കിലും എവിടേയും അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ ചിലയിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചു.
കേരളത്തിലെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കാണ് സാധ്യത.
തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുകയാണ്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി ന്യുനമര്‍ദ്ദം രൂപപ്പെട്ടു അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
The post വീണ്ടും ന്യൂനമര്‍ദ്ദം; മഴയുണ്ടാകും അലേര്‍ട്ടില്ല appeared first on Metro Journal Online.