അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പാലക്കാട് പട്ടാമ്പിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മകന്റെ ബിസിനസ് നിരന്തരം പരാജയപ്പെടുന്നതിൽ ഇരുവരും മനോവിഷമത്തിലായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ഒരു കുടുംബമായിരുന്നില്ല ഇവരുടേതെന്നും പോലീസ് പറഞ്ഞു
ആത്മഹത്യ കുറിപ്പ് കണ്ടെത്താൻ സാധിച്ചിട്ടില്ല. അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് വിവരം ശേഖരിക്കുന്നുണ്ട്. ഇതിന് ശേഷമേ കൂടുതൽ വ്യക്തത വരൂ. ചെറുകോട് ഇലപ്പുള്ളി സ്വദേശിനി മുകില(62), മകൻ നിഷാന്ത്(39) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
അമ്മയുടെ മൃതദേഹം സ്വീകരണ മുറിയിലും മകന്റെ മൃതദേഹം കിടപ്പ് മുറിയിലുമായിരുന്നു. രാത്രി ഏറെ വൈകിയിട്ടും വീടിനുള്ളിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
The post അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം appeared first on Metro Journal Online.