Kerala

കെ ഫോൺ കരാർ: സിബിഐ അന്വേഷണം വേണമെന്ന വിഡി സതീശന്റെ ഹർജി ഹൈക്കോടതി തള്ളി

കെ ഫോൺ കരാർ ഇടപാടിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി. കെ ഫോണിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ ഫോണിൽ വലിയ അഴിമതി നടന്നുവെന്നായിരുന്നു വിഡി സതീശന്റെ ആരോപണം

പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സിഎജി റിപ്പോർട്ട് വന്നതിന് ശേഷം നിയമസഭക്ക് വിശദമായ പരിശോധന നടത്താവുന്നതാണെന്നും കോടതി പറഞ്ഞു. ഹർജിയിലെ പൊതു താത്പര്യമെന്താണെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു

ടെൻഡർ തുകയേക്കാൾ 10 ശതമാനത്തിലധികം തുക വർധിപ്പിച്ച് നൽകാൻ സാധിക്കില്ലെന്നിരിക്കെ 40 ശതമാനം വരെ തുക വർധിപ്പിച്ചു കൊണ്ടാണ് കരാർ നൽകിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കരാറിന് പിന്നിൽ അഴിമതിയുണ്ടെന്നും സതീശൻ ആരോപിച്ചിരുന്നു.

The post കെ ഫോൺ കരാർ: സിബിഐ അന്വേഷണം വേണമെന്ന വിഡി സതീശന്റെ ഹർജി ഹൈക്കോടതി തള്ളി appeared first on Metro Journal Online.

See also  അൻവറിന് മുന്നിൽ വാതിൽ തുറക്കേണ്ടെന്ന് സതീശൻ; പിന്തുണച്ച് കോൺഗ്രസ് നേതാക്കളും

Related Articles

Back to top button