Kerala

നിയമ ലംഘകരെ സൂക്ഷിച്ചോളൂ..ഇനിയും വരുന്നുണ്ട് എ ഐ ക്യാമറകള്‍; സ്ഥാപിക്കുന്നത് പോലീസ്

മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ക്ക് പുറമെ കേരളത്തില്‍ വിവിധയിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ പോലീസ് ഒരുങ്ങുന്നു. നിലവില്‍ സ്ഥാപിച്ച എ ഐ ക്യാമറകളുടെ മാതൃകയിലാണ് പോലീസും നിയമലംഘകരെ പിടികൂടാന്‍ കച്ചകെട്ടിയിറങ്ങുന്നത്. എന്നാല്‍, ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പിന്നിലെ ലക്ഷ്യം എന്താണെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് എഐ ക്യാമറകള്‍ സ്ഥാപിക്കാ
ന്‍ പോലീസ് ഒരുങ്ങുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ട്രാഫിക്ക് ഐജിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്.

റോഡില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിരവധി വിവാദങ്ങള്‍ ഉണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ എഐ ക്യാമറകള്‍ വിജയകരമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

165 കോടിയാണ് ആദ്യഘട്ട എഐ ക്യാമറകള്‍ സ്ഥാപിക്കാനായി ചെലവായത്. ആദ്യ വര്‍ഷം പിഴയായി 78 കോടിയും ലഭിച്ചിരുന്നു.മോട്ടോര്‍ വാഹന നിയമപ്രകാരം ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴചുമത്താന്‍ മോട്ടോര്‍ വാഹന വകുപ്പിനും പൊലീസിനും തുല്യ അധികാരമാണുള്ളത്.

മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച 675 ക്യാമറകളാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെടാത്ത ഇടങ്ങള്‍ കേന്ദ്രീകരിച്ചാകും പൊലീസ് ക്യാമറകള്‍ സ്ഥാപിക്കുക. എഐ ക്യാമറകളുടെ എണ്ണം കൂട്ടാന്‍ നേരത്തേ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിരുന്നു.എന്നാല്‍ കരാര്‍ എടുത്ത കെല്‍ട്രോണ്‍ ഏറ്റെടുത്ത ഉപകരാറുകള്‍ വിവാദമാവുകയും പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു.

The post നിയമ ലംഘകരെ സൂക്ഷിച്ചോളൂ..ഇനിയും വരുന്നുണ്ട് എ ഐ ക്യാമറകള്‍; സ്ഥാപിക്കുന്നത് പോലീസ് appeared first on Metro Journal Online.

See also  ഇടുക്കിയിൽ ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി; ഹോട്ടൽ അടപ്പിച്ചു

Related Articles

Back to top button