Kerala

എംടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; കുടുംബവുമായി സംസാരിച്ച് മുഖ്യമന്ത്രി

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ എംടി. ഇന്നലെ ഹൃദയാഘാതമുണ്ടായതിന് പിന്നാലൊണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായത്

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സക്ക് മേൽനോട്ടം വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു.

ആരോഗ്യനിലയിൽ ഇന്നലത്തെക്കാളും നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. രാവിലെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങിയേക്കും.

The post എംടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; കുടുംബവുമായി സംസാരിച്ച് മുഖ്യമന്ത്രി appeared first on Metro Journal Online.

See also  കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതര പരുക്ക്

Related Articles

Back to top button