Kerala

വർക്കലയിൽ മത്സ്യത്തൊഴിലാളികളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; നാല് പേർ പിടിയിൽ

വർക്കലയിൽ മത്സ്യത്തൊഴിലാളികളായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ കസ്റ്റഡിയിൽ. താഴെവെട്ടൂർ സ്വദേശികളായ ജഹാസ്, ജവാദ്, യൂസഫ്, നാസിമുദ്ദീൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അരിവാളം ബീച്ചിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് വർക്കല പൊലീസ് പ്രതികളെ പിടികൂടിയത്.

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഘത്തെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് 6.30നായിരുന്നു സംഭവം. വെട്ടൂർ സ്വദേശികളായ നൗഷാദ് (45), അൽ അമീൻ (31), ഷംനാദ് ( 49) എന്നിവർക്കാണ് വെട്ടേറ്റത്. മൂന്ന് പേരും മത്സ്യത്തൊഴിലാളികളാണ്.

കടൽത്തീരത്ത് നിന്ന് ജംഗ്ഷനിൽ എത്തിയ ഇവരെ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തിൽ നിലത്ത് വീണ മൂന്ന് പേരേയും സംഘം വാൾ ഉപയോഗിച്ച് വെട്ടിയും മർദ്ദിച്ചും അപയാപ്പെടുത്താനും ശ്രമിച്ചിരുന്നു.

The post വർക്കലയിൽ മത്സ്യത്തൊഴിലാളികളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; നാല് പേർ പിടിയിൽ appeared first on Metro Journal Online.

See also  യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

Related Articles

Back to top button