Kerala

തുടർച്ചയായ ഇടിവിന് പിന്നാലെ തിരിച്ചുകയറി സ്വർണവില; പവന് ഇന്ന് 480 രൂപ ഉയർന്നു

തുടർച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില ഇന്ന് ഉയർന്നു. പവന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 56,800 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപ വർധിച്ചു. 7100 രൂപയിലാണ് ഗ്രാമിന്റെ വിൽപ്പന. കഴിഞ്ഞ മൂന്ന് ദിവസം സ്വർണവില ഇടിഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു പവന് വില.

വ്യാഴാഴ്ച പവന് 520 രൂപയും ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. സാധാരണ വെള്ളി ഗ്രാമിന് 99.90 രൂപയിലാണ് വ്യാപാരം

The post തുടർച്ചയായ ഇടിവിന് പിന്നാലെ തിരിച്ചുകയറി സ്വർണവില; പവന് ഇന്ന് 480 രൂപ ഉയർന്നു appeared first on Metro Journal Online.

See also  കേരളാ കോൺഗ്രസ് എമ്മിന്റെ നിലപാട് ഇടതുപക്ഷത്തിനൊപ്പമാണ്; ഞങ്ങളെ ഓർത്ത് ആരും കരയണ്ടെന്നും ജോസ് കെ മാണി

Related Articles

Back to top button