Education

ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ

ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ. കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി അറിയപ്പെട്ടിരുന്ന നേതാവാണ് സഫിയുദ്ദീൻ. ഒക്ടോബർ നാലിന് നടത്തിയ ആക്രമണത്തിലാണ് ഹാഷിം സഫിയുദ്ദീൻ കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു

ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഒക്ടോബർ നാലിന് വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ല ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ ഹുസൈൻ അലി ഹാസിമിക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടത്.

ലെബനന്റെ തെക്ക് ഭാഗത്തുള്ള ദഹിയയിൽ നടന്ന വ്യോമാക്രമണത്തിലാണ് ഇരുവരും മരിച്ചത്. സെപ്റ്റംബറിൽ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുല്ല എക്‌സിക്യൂട്ടീവ് കൗൺസിൽ തലവനായിരുന്നു സഫിയുദ്ദീൻ. അതേസമയം ഇസ്രായേലിന്റെ അവാകശവാദത്തോട് ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.

The post ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ appeared first on Metro Journal Online.

See also  വായുമലിനീകരണം: ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്‌കൂളുകൾ ഓൺലൈനാക്കി, കടുത്ത നിയന്ത്രണങ്ങൾ

Related Articles

Back to top button