Kerala

ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരെയല്ല; എ വിജയരാഘവനെ പിന്തുണച്ച് എംവി ഗോവിന്ദൻ

എ വിജയരാഘവന്റെ വർഗീയ പരാമർശത്തെ പിന്തുണച്ച് സിപിഎം. വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണ്. പരാമർശത്തിനൊപ്പം പാർട്ടി ഉറച്ചുനിൽക്കുന്നു. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐയുടെയും സഖ്യകക്ഷിയാണ്. ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരെയാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു

ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരെയല്ല. ആർഎസ്എസ് വിമർശനം ഹിന്ദുക്കൾക്കും എതിരല്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ശക്തിയായി വരുന്നു. അതിലൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. മുസ്ലിം സമുദായത്തിൽ ഭൂരിപക്ഷവും മതേതരവാദികളാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു

മുസ്ലിം വർഗീയവാദത്തിന്റെ പ്രധാന വിഭാഗമായി ജമാഅത്തെ ഇസ്ലാമയും ഭീകരവാദപ്രസ്ഥാനത്തിന്റെ ഭാഗമായി എസ്ഡിപിഐയും നിൽക്കുന്നു. ജമാഅത്തിന്റെയും എസ് ഡി പി ഐയുടെയും സഖ്യകക്ഷിയാണ് കോൺഗ്രസ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഇവർ സഖ്യകക്ഷികളായാണ് പ്രവർത്തിച്ചത്

വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണ്. ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐയുടെയും വോട്ടോടു കൂടിയാണ് കോൺഗ്രസ് വിജയിച്ചത്. മുസ്ലിം ലീഗ് വർഗീയ കക്ഷിയാണെന്ന് പറയുന്നില്ല. അതാകാതിരിക്കണമെന്നാണ് പറയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

The post ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരെയല്ല; എ വിജയരാഘവനെ പിന്തുണച്ച് എംവി ഗോവിന്ദൻ appeared first on Metro Journal Online.

See also  മെക് 7നെതിരായ പരാമർശം: കോഴിക്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി കോൺഗ്രസിൽ ചേർന്നു

Related Articles

Back to top button