World

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സൈനിക വാഹനത്തിന് നേർക്ക് ആക്രമണം; 27 പാക് സൈനികർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സൈനിക വാഹനത്തിന് നേർക്ക് നടന്ന ആക്രമണത്തിൽ 27 പാക് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് ആക്രമണം നടത്തിയത്. വാഹനത്തെ ലക്ഷ്യമിട്ട് ഐഇഡി സ്‌ഫോടനം നടത്തുകയായിരുന്നു.

സൈനിക ബസ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും ബിഎൽഎ അറിയിച്ചു. കറാച്ചിയിൽ നിന്ന് ക്വറ്റയിലേക്ക് സൈനിക ഉദ്യോഗസ്ഥരെ കൊണ്ടുപോകുകയായിരുന്നു ബസ്. അതേസമയം ബസിലുണ്ടായിരുന്ന ഖവാലി കലാകാരൻമാർ അടക്കമുള്ള സാധാരണക്കാരെ ലക്ഷ്യമിട്ടല്ല ആക്രമണം നടത്തിയതെന്നും ബിഎൽഎ അറിയിച്ചു

ക്വറ്റയിലെ ഹസർഗഞ്ചി പ്രദേശത്ത് റിമോട്ട് നിയന്ത്രിത ഐഇഡി ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

See also  എച്ച് 1 ബി വിസയുടെ വാർഷിക ഫീസ് കുത്തനെ ഉയർത്തി അമേരിക്ക; ഇന്ത്യൻ ടെക്കികൾക്ക് വൻ തിരിച്ചടി

Related Articles

Back to top button