ഒമാനിൽ നിന്നെത്തിച്ച ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ

പുതുവത്സരാഘോഷ പാർട്ടികൾ ലക്ഷ്യമിട്ട് ഒമാനിൽ നിന്ന് ഇറക്കുമതി ചെയ്ത ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാളികാവ് പേവുന്തറ മുഹമ്മദ് ഷബീബിനെയാണ് അഴിഞ്ഞലത്തെ റിസോർട്ടിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് പോലീസ് പിടികൂടിയത്
വിദേശത്ത് നിന്നുള്ള നിർദേശപ്രകാരം ആവശ്യക്കാർക്ക് ലഹരി കൈമാറാൻ കാത്തുനിൽക്കുന്നതിനിടെയാണ് പിടിയിലായത്. രണ്ട് നടിമാർക്ക് നൽകാനാണ് ലഹരി എത്തിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
പുതുവത്സര പാർട്ടികൾ ലക്ഷ്യമിട്ട് ജില്ലയിലേക്ക് സിന്തറ്റിക് ലഹരികൾ എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തെരച്ചിൽ വ്യാപകമാക്കിയത്. ഒമാനിൽ ജോലി ചെയ്യുന്ന ഷബീബ് അവിടെയുള്ള സുഹൃത്തുക്കൾ വഴിയാണ് എംഡിഎംഎ നാട്ടിലെത്തിച്ചത്.
The post ഒമാനിൽ നിന്നെത്തിച്ച ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ appeared first on Metro Journal Online.