Kerala

എംടി മലയാളത്തിനും കേരളത്തിനും നൽകിയ സംഭാവനകൾ തലമുറകളോളം നിലനിൽക്കും: എംകെ സ്റ്റാലിൻ

എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. എംടി കേരളീയ സാമൂഹിക മാറ്റത്തെ വിശദമായി അവതിപ്പിച്ച എഴുത്തുകാരനാണെന്നും ആധുനിക മലയാള സാഹിത്യത്തിന്റെ മുഖങ്ങളിലൊന്നാണെന്നും സ്റ്റാലിൻ പറഞ്ഞു. എംടിയുടെ വിയോഗത്തിൽ കുടുംബത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ വായനക്കാർക്കും തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ജ്ഞാനപീഠം, പത്മഭൂഷൺ, സാഹിത്യ അക്കാദമി തുടങ്ങിയ ഉന്നത പുരസ്‌കാരങ്ങൾ നേടിയ മലയാള സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗവാർത്ത കേട്ടതിൽ ഖേദിക്കുന്നു.

നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം തുടങ്ങിയ കൃതികളിലൂടെയും നിർമ്മാല്യം, പെരുംതച്ചൻ, ഒരു വടക്കൻ വീര ഗാഥ തുടങ്ങിയ സിനിമകളിലൂടെയും കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരനും, ചലച്ചിത്രകാരനും ആയിരുന്നു എം.ടി.

തമിഴ്, ഇംഗ്ലീഷ് മുതലായ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട തന്റെ പുസ്തകങ്ങളിലൂടെ മലയാളത്തിനപ്പുറം വലിയൊരു വായനക്കാരെ അദ്ദേഹം സ്വന്തമാക്കി.

മലയാളസിനിമയിലെ ക്ലാസിക്കുകളായി കണക്കാക്കുന്ന നിരവധി സിനിമകൾക്ക് തിരക്കഥയെഴുതിയ എം ടി ചില ചിത്രങ്ങൾ സ്വയം സംവിധാനം ചെയ്യുകയും ദേശീയ അവാർഡ് പോലുള്ള പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മാത്രമല്ല, മാതൃഭൂമി മാസികയുടെ എഡിറ്റർ എന്ന നിലയിലും നിരവധി യുവ എഴുത്തുകാരെ തിരിച്ചറിഞ്ഞ് വളർത്തിയെടുത്ത് മലയാള ഭാഷയ്ക്കും കേരള സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ തലമുറകളോളം നിലനിൽക്കും.

ആധുനിക മലയാള സാഹിത്യത്തിന്റെ മുഖങ്ങളിലൊന്നായി മാറിയ എം.ടി. യുടെ വിയോഗത്തിൽ കഴിയുന്ന കുടുംബത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ വായനക്കാർക്കും എന്റെ അഗാധമായ അനുശോചനം രേഖപെടുത്തുന്നു .

 

The post എംടി മലയാളത്തിനും കേരളത്തിനും നൽകിയ സംഭാവനകൾ തലമുറകളോളം നിലനിൽക്കും: എംകെ സ്റ്റാലിൻ appeared first on Metro Journal Online.

See also  അൻവറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി

Related Articles

Back to top button