Kerala
സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ രണ്ടര വയസുകാരി ലോറിയിടിച്ച് മരിച്ചു

തൃശ്ശൂരിൽ സ്‌കൂട്ടറിൽ നിന്നും വീണ രണ്ടര വയസുകാരി ലോറിയിടിച്ച് മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്കുഭാഗത്തെ വളവിലാണ് അപകടം നടന്നത്.
തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ മകൾ ജാൻവി(രണ്ടര വയസ്)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.
സ്‌കൂട്ടർ മുന്നിൽ പോയ കാറിൽ തട്ടുകയും കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഈ സമയത്ത് ഇതുവഴി പോയ ലോറി പെൺകുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി
The post സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ രണ്ടര വയസുകാരി ലോറിയിടിച്ച് മരിച്ചു appeared first on Metro Journal Online.