Kerala

ജമാഅത്തെ ഇസ്ലാമി പിന്തുണക്കുന്നത് സിപിഎമ്മിനെ; മുരളീധരനെ തള്ളി വിഡി സതീശൻ

കോൺഗ്രസിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്നും 2019 മുതൽ കോൺഗ്രസ് സഖ്യത്തെയാണ് പിന്തുണക്കുന്നതെന്നുമുള്ള കെ മുരളീധരന്റെ പരാമർശം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി പിന്തുണ നൽകിയത് എൽഡിഎഫിനാണെന്ന് സതീശൻ പറഞ്ഞു. 2016 തെരഞ്ഞെടുപ്പിൽ നാലോ അഞ്ചോ സ്ഥാനാർഥികൾക്ക് ജമാഅത്തെ ഇസ്ലാമി പിന്തുണ കൊടുത്തുകാണുമെന്നും സതീശൻ പ്രതികരിച്ചു

2016ൽ ജമാഅത്തെ ഇസ്ലാമി തനിക്ക് പിന്തുണ നൽകിയിരുന്നുവെന്നും 2019 മുതൽ വെൽഫെയർ പാർട്ടി കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നതെന്നുമാണ് മുരളീധരൻ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് ബന്ധം പറഞ്ഞ് സിപിഎം പ്രചാരണം ശക്തമാകുന്നതിനിടെയായിരുന്നു മുരളീധരന്റെ പ്രതികരണം

മുരളിയുടെ പരാമർശം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിലായി ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ പേരിൽ കോൺഗ്രസിനെ വിമർശിക്കുന്നതിനിടെയാണ് മുരളീധരന്റെ പ്രസ്താവന വന്നത്.

See also  പല റോഡുകളും ശാസ്ത്രീയമല്ല, ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് നിർമിച്ചിരിക്കുന്നത്: മന്ത്രി ഗണേഷ് കുമാർ

Related Articles

Back to top button