Kerala

ഹലോ ഗയ്‌സ്….നിയമസഭ ഉത്സവ വൈബിലാണ്; വ്യത്യസ്തമായ പോസ്റ്റുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍

നിയമസഭയിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ച് എ എന്‍ ഷംസീറിന്റെ വ്യത്യസ്തമായ സോഷ്യല്‍ മീഡിയാ പോസ്റ്റ്. നിയമസഭയില്‍ നടക്കുന്ന പരിപാടിയുടെ മുന്നൊരുക്ക വീഡിയോ ഷെയര്‍ ചെയ്താണ് ഷംസീറിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ രൂപം
‘ഹലോ ഗയ്‌സ് .ഉത്സവ വൈബിലേക്ക് നിയമസഭ ഒരുങ്ങുകയാണ് ഉത്സവമാണ്. കലാ സാംസ്‌കാരിക സമ്മേളനങ്ങളുടെ, നിറവാര്‍ന്ന വര്‍ണ്ണ ഘോഷങ്ങളുടെ , വായനയുടെ, വാദ മുഖങ്ങളുടെ എല്ലാം സംഗമിക്കുന്ന ഉത്സവ കാലമാണ്. ഇനിയും നിയമസഭ കാണാത്തവര്‍ക്ക്ഒരു തടസ്സവുമില്ലാതെ സഭാ ഗേറ്റിനകത്തേക്ക് 7 മുതല്‍ 13 വരെ നിങ്ങള്‍ക്കും കയറാം.’

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ന്യൂജനറേഷന്‍ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.

ജനുവരി 7 മുതല്‍ 13 വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടും, യാതൊരു നിയന്ത്രണവും കൂടാതെ നിയമസഭയുടെ അകത്തളങ്ങളിലേക്ക് ആളുകള്‍ക്ക് കയറാം എന്ന പ്രഖ്യാപനവുമാണ് ഷംസീര്‍ നടത്തിയത്.

The post ഹലോ ഗയ്‌സ്….നിയമസഭ ഉത്സവ വൈബിലാണ്; വ്യത്യസ്തമായ പോസ്റ്റുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ appeared first on Metro Journal Online.

See also  സൗഹൃദ സന്ദര്‍ശനമെന്ന് കെസി വേണുഗോപാല്‍; ജി സുധാകരന്‍ സിപിഎമ്മില്‍ അസംതൃപ്തനോ

Related Articles

Back to top button