Education

ബെയ്‌റൂത്തിൽ ആക്രമണം നടത്തി ഇസ്രായേൽ; എട്ട് നില കെട്ടിടത്തിലേക്ക് തൊടുത്തത് നാല് മിസൈലുകൾ

ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ. ഹിസ്ബുല്ല കേന്ദ്രങ്ങളിലേക്കാണ് ആക്രമണമെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടത്. പുലർച്ചെ നാല് മണിയോടെയാണ് നാല് റോക്കറ്റുകൾ ഇസ്രായേൽ വിക്ഷേപിച്ചത്. നാല് പേർ കൊല്ലപ്പെട്ടതായും 33 പേർക്ക് പരുക്കേറ്റതയും വിവരമുണ്ട്. ഈ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം

ബെയ്‌റൂത്തിലെ ബസ്തയിലാണ് സ്‌ഫോടനമുണ്ടായത്. പാർപ്പിട സമുച്ചയായ എട്ട് നില കെട്ടിടത്തിന് നേർക്കാണ് ആക്രമണം നടന്നതെന്ന് ലെബനന്റെ ഔദ്യോഗി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച റാസ് അൽ നാബ ജില്ലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന മാധ്യമ വിഭാഗം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.

See also  എംപിക്ക് അനുവദിച്ച ബംഗ്ലാവിലേക്ക് മാറും

Related Articles

Back to top button