Kerala

പുസ്തക വിവാദം: ഇ പി പറഞ്ഞത് വിശ്വസിക്കുന്നു, അതിനപ്പുറം ഒന്നും പറയാനില്ലെന്ന് എംവി ഗോവിന്ദൻ

പുസ്തക വിവാദത്തിൽ ഇപി ജയരാജൻ പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആളുകൾ രചന നടത്താനും പുസ്തകം എഴുതാനും പാർട്ടിയോട് മുൻകൂർ അനുമതി വാങ്ങേണ്ട കാര്യമില്ല. ഇപി പറഞ്ഞതിന് അപ്പുറം ഒന്നും പറയാനില്ല. എന്നാൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പാർട്ടിയുമായി ആലോചന വേണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

തന്റെ പുസ്തകത്തിലെ വെളിപ്പെടുത്തൽ എന്ന നിലയിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ നേരത്തെ ഇപി ജയരാജൻ തള്ളിയിരുന്നു. തികച്ചും അടിസ്ഥാനരഹിതമാണ് വാർത്ത. താൻ ആത്മകഥ എഴുതി തീർന്നിട്ടില്ല. ഡിസി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. അതിന്റെ അനുമതി ആർക്കും നൽകിയിട്ടില്ല

ബോധപൂർവം ഉണ്ടാക്കിയ കഥയാണ് ഇത്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ കാര്യം എങ്ങനെയാണ് ആത്മകഥയിൽ എഴുതുക. താൻ എഴുതാത്ത കാര്യം തന്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണ്. താൻ ഒരാൾക്കും ഒന്നും കൈമാറിയിട്ടില്ല. താൻ എഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ലെന്നും ഇപി പറഞ്ഞിരുന്നു.

 

 

 

The post പുസ്തക വിവാദം: ഇ പി പറഞ്ഞത് വിശ്വസിക്കുന്നു, അതിനപ്പുറം ഒന്നും പറയാനില്ലെന്ന് എംവി ഗോവിന്ദൻ appeared first on Metro Journal Online.

See also  മദ്യലഹരിയിൽ അമിത വേഗതയിലോടിച്ച കാറിടിച്ച് രണ്ട് വയോധികർക്ക് ദാരുണാന്ത്യം; പ്രതി പിടിയിൽ

Related Articles

Back to top button