National

ഓപറേഷൻ സിന്ദൂറിനെ സമൂഹ മാധ്യമത്തിൽ വിമർശിച്ചെന്ന് ആരോപണം; മലയാളി യുവാവ് നാഗ്പൂരിൽ പിടിയിൽ

ഓപറേഷൻ സിന്ദൂറിനെ സമൂഹമാധ്യമത്തിൽ വിമർശിച്ചെന്ന് ആരോപിച്ച് നാഗ്പൂരിൽ നിന്ന് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവിനെ 13 വരെ റിമാൻഡ് ചെയ്തു. ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം ഷീബ സൈദീകിനെയാണ് പിടികൂടിയത്

സർക്കാരിനെതിരെ യുദ്ധം ചെയ്യൽ, കലാപാഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങൾ ആരോപിച്ചാണ് നാഗ്പൂരിലെ ഹോട്ടലിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ റിജാസിന്റെ സുഹൃത്തായ നാഗ്പൂർ സ്വദേശിനി ഇഷാ കുമാരിയെയും അറസ്റ്റ് ചെയ്തു

സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലർത്തിയെന്ന ആരോപണവും എഫ്‌ഐആറിലുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്.

The post ഓപറേഷൻ സിന്ദൂറിനെ സമൂഹ മാധ്യമത്തിൽ വിമർശിച്ചെന്ന് ആരോപണം; മലയാളി യുവാവ് നാഗ്പൂരിൽ പിടിയിൽ appeared first on Metro Journal Online.

See also  തെരഞ്ഞെടുപ്പ് ദിവസം ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ജീവനക്കാർ 5 ലക്ഷം രൂപയുമായി പിടിയിൽ

Related Articles

Back to top button