National

ഛത്തിസ്ഗഢിലെ സുഖ്മയിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തിസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലെ കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ബസ്തർ റേഞ്ച് ഐജി ഏറ്റുമുട്ടൽ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലാ റിസർവ് ഗാർഡും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സുമാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. മേഖലയിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് എകെ 47 തോക്കുകളും എസ് എൽ ആർ റൈഫിളുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

The post ഛത്തിസ്ഗഢിലെ സുഖ്മയിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു appeared first on Metro Journal Online.

See also  രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി നടി

Related Articles

Back to top button