Kerala

ഡോ. വന്ദന ദാസ് വധക്കേസ്: സാക്ഷി വിസ്താരം ഫെബ്രുവരി 12 മുതൽ

ഡോ. വന്ദനദാസ് വധക്കേസിലെ സാക്ഷിവിസ്താരം ഫെബ്രുവരി 12മുതൽ ആരംഭിക്കും. ഒന്നാംഘട്ട വിചാരണയിൽ ആദ്യ 50 സാക്ഷികളെ വിസ്തരിക്കും. 2023 മെയ് 10നാണ് കൊട്ടാരക്കര ഗവ. ആശുപത്രിയിൽ വന്ദന ദാസ് കൊല്ലപ്പെടുന്നത്. പോലീസ് വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി സന്ദീപ് വന്ദനദാസിനെ സർജിക്കൽ കത്തി കൊണ്ട് കുത്തുകയായിരുന്നു

വന്ദനക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുക. സംഭവത്തിൽ പരുക്ക് പറ്റിയവരെയും ദൃക്‌സാക്ഷികൾ ഉൾപ്പെടെയുള്ളവരെയും തുടർന്നുള്ള ദിവസങ്ങളിൽ വിസ്തരിക്കും. മാർച്ച് അഞ്ച് വരെയാണ് വിചാരണ തീയതികൾ ക്രമപ്പെടുത്തിയിട്ടുള്ളത്. 34 ഡോക്ടർമാരാണ് സാക്ഷി പട്ടികയിലുള്ളത്.

നേരത്തെ വിചാരണക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് സുപ്രീം കോടതിയുടെ നിർദേശപ്രകാരം പ്രതിയുടെ മാനസികനില പരിശോധിച്ചിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പന്നാലെയാണ് സാക്ഷിവിസ്താരത്തിനായി കേസ് ലിസ്റ്റ് ചെയ്തത്.

See also  കണ്ണൂർ എഡിഎം നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button