Kerala

റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവം; മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണം തുടരുന്നു

കൊച്ചിയിൽ റേഞ്ച് റോവർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ച സംഭവത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ അന്വേഷണം തുടരുന്നു. കാർ ലോറിയിൽ നിന്നിറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും. കാർ പിന്നിലോട്ട് ഇറക്കിയപ്പോൾ നിയന്ത്രണം നഷ്ടമായെന്ന് എംവിഡി പറയുന്നു.

കാറിന്റെ ടയർ പൊട്ടിയിട്ടും പിന്നോട്ട് അതിവേഗം കുതിച്ചു. പിന്നിൽ ഇടിച്ചുനിന്ന കാർ ഓഫ് ആയിരുന്നു. പിന്നീട് സ്റ്റാർട്ട് ആക്കിയപ്പോൾ അതിവേഗം മുന്നോട്ടു കുതിച്ച് പോസ്റ്റിൽ ഇടിച്ചെന്നും എംവിഡി പറഞ്ഞു

കാർ പുറത്തിറക്കുന്നതിനിടെ കാറിനടിയിൽപ്പെട്ടാണ് ഷോറൂം ജീവനക്കാരനായ റോഷൻ മരിച്ചത്. കാർ ഇറക്കാനെത്തിയത് പത്ത് വർഷത്തിലധികം പ്രവർത്തിപരിചയമുള്ളവരാണെന്ന് സിഐടിയു കാർ ഡ്രൈവേഴ്‌സ് യൂണിയൻ വിശദീകരിച്ചു. നാല് കോടിയിലധികം വില വരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

See also  കണ്ണൂർ കൂത്തുപറമ്പിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

Related Articles

Back to top button