Kerala

ആലപ്പുഴയിൽ അമ്മയെ കുത്തി പരുക്കേൽപ്പിച്ച 17കാരിക്കെതിരെ വധശ്രമത്തിന് കേസ്; മൊഴി നൽകി പിതാവ്

ആലപ്പുഴയിൽ അമ്മയെ കത്തി കൊണ്ട് കഴുത്തിൽ കുത്തി പരുക്കേൽപ്പിച്ച 17കാരിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അച്ഛന്റെ മൊഴിപ്രകാരമാണ് കേസെടുത്തത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയക്ക് വിധേയമാക്കി. 

പ്രതിയായ 17കാരിയെ സഖി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. നായ മൂത്രമൊഴിച്ചത് വീടിന്റെ തറയിൽ നിന്ന് കഴുകി കളയാൻ ആവശ്യപ്പെട്ടതിനായിരുന്നു സംഭവം. തർക്കത്തെ തുടർന്ന് 17കാരി കത്തിയെടുത്ത് കുത്തുകയായിരുന്നു

ഇന്നലെയാണ് സംഭവം നടന്നത്. വാടയ്ക്കൽ ഷൺമുഖ സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഹിളാ കോൺഗ്രസ് ഭാരവാഹിയാണ് മകളുടെ ആക്രമണത്തിന് ഇരയായത്.
 

See also  പനച്ചമൂട്ടിൽ യുവതിയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; സുഹൃത്ത് കസ്റ്റഡിയിൽ

Related Articles

Back to top button