Gulf

അബൂദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരുക്ക്

അബൂബാദിയിൽ മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരുക്കേറ്റു. അൽ ഷവമേഖിലാണ് സംഭവം. പരുക്ക് ഗുരുതരമല്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് വിവരം. ഇറാന്റെ ആക്രമണങ്ങൾ യഥാസമയം പ്രതിരോധിക്കുന്നതായി സൗദി അറേബ്യയും കുവൈത്തും അറിയിച്ചു

അതേസമയം ഹോർമൂസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും കപ്പൽ ഗതാഗതം നിലച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. കപ്പൽ ഗതാഗതം നിയന്ത്രിച്ചത് പ്രതിരോധം എന്ന നിലയിൽ മാത്രമാണ്. ഇറാനെ ആക്രമിക്കുന്ന ശത്രുപക്ഷത്തുള്ളവർക്ക് മാത്രമാണ് വിലക്ക്. അമേരിക്കയെയും ഇസ്രായേലിനെയും ഹോർമൂസ് വഴി കടക്കാൻ അനുവദിക്കില്ല

ഇറാന്റെ നിർദേശങ്ങൾ അനുസരിക്കുന്നവർക്ക് ഹോർമൂസ് വഴി കടന്നുപോകാം. നിലവിലെ സാഹചര്യങ്ങൾക്ക് ഉത്തരവാദികൾ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ വ്യക്തമാക്കി.
 

See also  വിസിറ്റ് വിസയും ടൂറിസ്റ്റ് വിസയും പുതുക്കാന്‍ 30 ദിവസത്തെ ഇടവേള; വിസ പുതുക്കാന്‍ ശ്രമിക്കുന്നവര്‍ നാട്ടിലേക്കു മടങ്ങുന്നു

Related Articles

Back to top button