Kerala

കേരള സർവകലാശാല യൂണിയന് തുടരാമെന്ന് ഹൈക്കോടതി

കേരള സർവകലാശാല യൂണിയന് തുടരാമെന്ന് ഹൈക്കോടതി വിധി. കാലാവധി പൂർത്തിയാകുന്നതുവരെ തുടരാം. സർവകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾ നടത്താനും ഹൈക്കോടതി അനുമതി നൽകി. യൂണിയൻ നടപടികൾ മരവിപ്പിച്ച വിസി നടപടിക്കെതിരെ സർവകലാശാല യൂണിയൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി

കോടതി വിധിക്ക് പിന്നാലെ കേരളാ വിസിയുടെ തിരുവനന്തപുരത്തെ വീടിന് മുന്നിൽ എസ് എഫ് ഐ പോസ്റ്റർ ഒട്ടിച്ചു. വിസിയെ റദ്ദാക്കി കോടതി എന്നാണ് പോസ്റ്ററിൽ പറയുന്നത്. കഴിഞ്ഞ ദിവസം സർവകലാശാല ആസ്ഥാനത്ത് വിസിക്കെതിരായ പ്രതിഷേധത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം നടന്നിരുന്നു

ലോക്ഭവന്റെ ഇടപെടലോടെയാണ് വിദ്യാർഥികൾക്കെതിരെ പോലീസ് ഇടപെട്ടത്. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനെ അറസ്റ്റ് ചെയ്തതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. പിന്നാലെയാണ് സർവകലാശാല യൂണിയനെ വിസി അസാധുവാക്കിയത്.
 

See also  നഗ്നദൃശ്യം പകർത്തിയ ഫോൺ കണ്ടെത്തണം; രാഹുലിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും

Related Articles

Back to top button