Kerala

തായ്‌ലാൻഡിൽ ജോലി വാഗ്ദാനം; ലക്ഷങ്ങൾ വാങ്ങി യുവാവിനെ കംബോഡിയയിലേക്ക് കടത്തി, യുവതി അറസ്റ്റിൽ

ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത ശേഷം യുവാവിനെ കംബോഡിയയിലേക്ക് കടത്തി കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ പടിക്കുന്നുഭാഗത്ത് കളത്തുംപടിയിൽ വീട്ടിൽ സഫ്‌നയെയാണ്(31) പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം തഴവ സ്വദേശി കനീഷിനെ തായ്‌ലാൻഡിലെ കമ്പനിയിലേക്ക് ജോലി വാഗ്ദാനം നൽകിയാണ് കംബോഡിയയിലേക്ക് കടത്തിയത്

ഓൺലൈൻ അഭിമുഖം നടത്തിയ ശേഷം 1,20,000 രൂപ വാങ്ങി. പിന്നീട് യുവാവിനെ തായ്‌ലാൻഡിൽ എത്തിച്ച ശേഷം സഫ്‌നയുടെ ഏജന്റുമാർ കംബോഡിയയിലേക്ക് കടത്തുകയായിരുന്നു. ഓൺലൈൻ തട്ടിപ്പ് നടത്തുന്ന കേന്ദ്രത്തിൽ എത്തിച്ച യുവാവിന് ഓൺലൈൻ തട്ടിപ്പ് ജോലിയും വലിയ ടാർഗറ്റുമാണ് നൽകിയത്

ടാർഗറ്റ് പൂർത്തിയായില്ലെന്ന് ആരോപിച്ച് യുവാവിനെ ഏജന്റുമാർ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്തു. യുവാവിനെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് രക്ഷിതാക്കളിൽ നിന്ന് സഫ്‌ന വീണ്ടും 1,50,000 രൂപ കൂടി വാങ്ങി. എന്നിട്ടും നാട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകുകയായിരുന്നു.

See also  മലപ്പുറം കോട്ടയ്ക്കലിൽ ചരക്കുലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ചുകയറി; ഒരു മരണം

Related Articles

Back to top button