Kerala

കെഎസ്ആർടിസിക്ക് വീണ്ടും സർക്കാർ സഹായം; 122 കോടി രൂപ അനുവദിച്ചു

കെഎസ്ആർടിസിക്ക് സഹായമായി 122 കോടി രൂപ കൂടി സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കെഎസ്ആർടിസിയിലെ പെൻഷൻ വിതരണത്തിന് 72 കോടിയും മറ്റുള്ള കാര്യങ്ങൾക്കായി 50 കോടിയുമാണ് അനുവദിച്ചത്.

ഈ സർക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ലഭിച്ചത്. ഈ സമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ് കെഎസ്ആർടിസിക്കായി വകയിരുത്തിയത്. ഇതിൽ 388 കോടി രൂപ മൂന്ന് മാസത്തിനുള്ളിൽ ലഭ്യമാക്കിയതായി മന്ത്രി അറിയിച്ചു

കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയ 900 കോടിക്ക് പുറമെ 676 കോടി രൂപ അധികമായും സഹായിച്ചിരുന്നു. കഴിഞ്ഞ മാസം സർക്കാർ സഹായമായി രണ്ട് തവണകളിലായി 50 കോടി രൂപയും കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു.

See also  കുന്നംകുളത്ത് മോഷണശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; പ്രതിയെ നാട്ടുകാർ പിടികൂടി

Related Articles

Back to top button