Kerala

അവർ വളരുക, പാർട്ടിയെ തളർത്തുക എന്ന രീതി ശരിയല്ല; ഷാഫിയെയും മാങ്കൂട്ടത്തിലിനെയും വിമർശിച്ച് ഉണ്ണിത്താൻ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ക്രെഡിറ്റ് വിവാദത്തിൽ രമേശ് ചെന്നിത്തലക്കെതിരെ രാജ് മോഹൻ ഉണ്ണിത്താൻ എംപി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആരും നോക്കരുത്. ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയാണ്.

കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തിൽ നിർണായക പങ്കുണ്ട്. വിജയത്തിന്റെ ക്രെഡിറ്റ് ആരും ഒറ്റയ്ക്ക് അടിച്ചെടുക്കാൻ ശ്രമിച്ചില്ലല്ലോ. അനാവശ്യമായ വിവാദത്തിന് ആരും മുതിരാൻ പാടില്ല.

ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ റീൽസുകളെയും രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. പ്രസ്ഥാനമാണ് വലുതെന്ന് ഇവർ മനസ്സിലാക്കണം. റീലുകൾ കൊണ്ട് വ്യക്തിപരമായ വളർച്ചയേയുള്ളു. അവർ മാത്രം വളരുക, പാർട്ടിയെ തളർത്തുക എന്ന രീതി ശരിയല്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു

See also  ഓട്ടം വിളിച്ച യാത്രാക്കാരൻ മീറ്ററിടാൻ പറഞ്ഞത് ഇഷ്ട്ടപ്പെട്ടില്ല; നടുറോഡിൽ ഇറക്കിവിട്ടത് എംവിഡിയെ

Related Articles

Back to top button