Kerala

കോഴിക്കോട് കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരു അതിഥി തൊഴിലാളി മരിച്ചു

കോഴിക്കോട്:: കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട്ട് കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ ഇലഞ്ചർ ആണ് അപകടത്തിൽ മരിച്ചത്.

മണ്ണിനടിയിൽ കുടുങ്ങിയ മറ്റ് രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അവർ നിലവിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

നെല്ലിക്കോട്ട് കോപ്പർ ഫോളിയോ ഹോട്ടലിന് സമീപം ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. അപകടസമയത്ത് മൂന്ന് തൊഴിലാളികൾ മാത്രമാണ് നിർമ്മാണ സ്ഥലത്തുണ്ടായിരുന്നത്. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചതായി പ്രദേശവാസികൾ പറയുന്നു.

കെട്ടിട നിർമ്മാതാക്കൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

The post കോഴിക്കോട് കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരു അതിഥി തൊഴിലാളി മരിച്ചു appeared first on Metro Journal Online.

See also  ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി; ഞങ്ങൾ പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടു : വി. ഡി. സതീശൻ

Related Articles

Back to top button