Kerala

കട്ടിളപ്പാളി കേസിൽ പത്മകുമാറിന് ജാമ്യം, ജയിലിൽ തുടരും

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദ്വാരപാലക കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ ജയിൽ മോചിതനാകാൻ കഴിയില്ല

കട്ടിളപ്പാളി കേസിൽ 90 ദിവസം റിമാൻഡ് പൂർത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്. അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. 2025 നവംബർ 20ാം തീയതിയാണ് പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്

കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. പിന്നീട് റിമാൻഡിൽ കഴിയവെ ദ്വാരപാലക കേസിലും അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, എൻ വാസു, തന്ത്രി കണ്ഠര് രാജീവര് അടക്കമുള്ളവർ നേരത്തെ ജാമ്യം ലഭിച്ച് ജയിൽ മോചിതരായിരുന്നു.
 

See also  ക്വാറിയിലേക്ക് കയറുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ലോറിയിടിച്ച് മൂന്ന് തൊഴിലാളികൾക്ക് പരുക്ക്

Related Articles

Back to top button