Kerala

കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ നൽകി; റവാഡ ചന്ദ്രശേഖർ നാളെ ചുമതലയേൽക്കും

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നാളെ രാവിലെ ചുമതലയേൽക്കും. കേന്ദ്ര സർവീസിൽ നിന്ന് റവാഡക്ക് വിടുതൽ നൽകി കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നാളെ രാവിലെ എട്ട് മണിയോടെ റവാഡ ചന്ദ്രശേഖർ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് എത്തി ചുമതലയേൽക്കും

ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം തലസ്ഥാനത്ത് എത്തും. നാളെ കണ്ണൂരിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കുമെന്നും റവാഡ ചന്ദ്രശേഖർ അറിയിച്ചു. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. ആന്ധ്രാപ്രദേശ് സ്വദേശിയാണ്

സംസ്ഥാനത്തിന്റെ 41ാം പോലീസ് മേധാവിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. 2026 ജൂലൈ വരെ അദ്ദേഹത്തിന് സർവീസുണ്ട്. സംസ്ഥാന പോലീസ് മേധാവി ആകുന്നതിനാൽ ഒരു വർഷം കൂടി സർവീസ് നീട്ടിക്കിട്ടിയേക്കും.

The post കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ നൽകി; റവാഡ ചന്ദ്രശേഖർ നാളെ ചുമതലയേൽക്കും appeared first on Metro Journal Online.

See also  മദ്യലഹരിയിൽ അമിത വേഗതയിലോടിച്ച കാറിടിച്ച് രണ്ട് വയോധികർക്ക് ദാരുണാന്ത്യം; പ്രതി പിടിയിൽ

Related Articles

Back to top button