Kerala
കുതിച്ചുയർന്ന് ആര്യാടൻ: ലീഡ് 9000ത്തിന് മുകളിൽ കയറി, ഇടതു കോട്ടകളിൽ വിള്ളൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോൾ വിജയമുറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. ലീഡ് നില ഇപ്പോൾ 8000 പിന്നിട്ടിട്ടുണ്ട്. നിലവിൽ 9410 വോട്ടുകളുടെ ലീഡാണ് ആര്യാടൻ ഷൗക്കത്തിനുള്ളത്. 13ാം റൗണ്ടാണ് ഇപ്പോൾ വോട്ടെണ്ണൽ പുരോഗമിക്കുന്നത്.
എൽഡിഎഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതപ്പെടുന്ന പോത്തുകല്ല് അടക്കം യുഡിഎഫ് മുന്നേറ്റമാണ് കാണുന്നത്. ഇടത് കോട്ടകളിൽ വിള്ളൽ വീണുവെന്നത് ഉറപ്പാണ്. പിവി അൻവർ 14,000ത്തിലേറെ വോട്ടുകൾ പിടിച്ചതും ഫലത്തിൽ നിർണായകമായി.
യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ പിവി അൻവർ പിടിച്ചിട്ടുണ്ട്. നിലമ്പൂർ നഗരസഭയിലും എൽഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായിട്ടില്ല.