Kerala

ബാലചന്ദ്ര മേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; നടി മിനു മുനീർ അറസ്റ്റിൽ

നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മിനു മുനീറിനെ അറസ്റ്റ് ചെയ്തു. ഇൻഫോപാർക്ക് സൈബർ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മിനു മുനീർ ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു ആരോപണം

എന്നാൽ ബാലചന്ദ്ര മേനോനെതിരെ തെളിവുകളില്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്ന് കേസിലെ നടപടികൾ കോടതി അവസാനിപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ മുകേഷ് ജയസൂര്യ എന്നിവർക്കെതിരെയും മിനു മുനീർ സമാന ആരോപണം ഉന്നയിച്ചിരുന്നു.

See also  മഹാരാഷ്ട്രയിലെ കനത്ത തോൽവി; പി സി സി പ്രസിഡന്റ് നാന പഠോളെ രാജിവെച്ചു

Related Articles

Back to top button